About Me

I AM RAJESH MENON,A WRITER/FILM MAKER FROM KERALA.MY LATEST WORK IS A DOCUMENTARY ABOUT THE LEGENDARY WRITER AND FILM MAKER P.PADMARAJAN.NAMED "KADALKKAATTILORU DOOTH..."(ODE OF OCEAN) NOW GOING TO DIRECT A MOVIE,THE SCRIPT WORK IS OVER.IT WILL START ON 2011. http://www.youtube.com/watch?v=JGzC2XBJ2YA http://www.youtube.com/watch?v=B8ElpoFsajk

Sunday, June 26, 2011

നാവികന്‍


ചുഴികളും മലരികളും നിറഞ്ഞ നിന്നിലൂടെ
ഭൂപടം കൈമോശംവന്നോരു നാവികനായ്‌
ദിശയറിയാതെ എനിക്കലയണം....

ബന്ധങ്ങള്‍

ബന്ധങ്ങള്‍ ബാദ്ധ്യതകളായാല്‍
കൊലപാതകത്തേക്കാളുത്തമം
ആത്മഹത്യയാണ് ...

കാമുകര്‍

കാമുകര്‍ അങ്ങിനെയാണ്
ആകാശം മുട്ടോളമുയര്‍ന്നു പടര്‍ന്ന്
തായ്‌വേരുകളാഴത്തിലേക്കാഴ്ത്തി
സ്മൃതിയുടെ ഭൂപടത്തില്‍
ചുവന്ന മഷിപോലെ
പടര്‍ന്നു പരന്ന്
ഓര്‍മ്മകള്‍ തന്‍ ദൃശ്യാദൃശ്യതയില്‍
ചിലന്തിവലകളായ്‌ അതിരുകള്‍ മറച്ച്
തണലായ്‌, ഇരുളായ്
വിരാചിക്കും അരയാലുകള്‍.

പ്രൊമിത്യൂസ്


എന്നിലെയഗ്നിയെ
ഞാനറിയാതെ മോഷ്ടിച്ചവന്‍ നീ ....


സിന്ദൂരം



കാമുകീ കാമിനീ സിന്ദൂരത്തില്‍
തെളിയുന്നു...
കണ്ണീരും പുഞ്ചിരിയും ...

കടല്‍


കരവെച്ചുകരയെടുക്കും കടല്‍
ഒതുങ്ങുന്നൊതോരോ ശംഖിലും...

പ്രതിധ്വനി


പ്രതിധ്വനി മന്ത്രിക്കുന്നത്
ഞാന്‍ നിന്നെയറിയുന്നു
എന്ന് മാത്രം


കണ്ണാടി


വിശ്വസിച്ചവരേ ചതിക്കൂ
എന്നറിഞ്ഞതില്‍പ്പിന്നെ
കണ്ണാടി നോക്കിയിട്ടില്ല ഞാന്‍