രഹസ്യം
ആരുടേയും രഹസ്യം അനാവരണം ചെയ്യരുത്
അന്നേരം അയാള്‍ നിങ്ങളില്‍ മരിച്ചുവീണെയ്ക്കാം
അതോടെ അയാള്‍ നിങ്ങളിലും
നിങ്ങളയാളിലും നടത്തിയിരുന്ന
ആദിരൂപ വേട്ടയാടല്‍ നിലയ്ച്ചേക്കാം
നിങ്ങള്‍ക്ക് ജഡം താങ്ങി
പെരുവഴികള്‍ മറന്ന്
ഊടുവഴികള്‍ താണ്ടി
ജീവിതാവസാനംവരെ
യാത്ര തുടരേണ്ടിയും വന്നേയ്ക്കാം
അതിനാല്‍ രഹസ്യം രഹാസ്യമാകാനനുവദിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment