About Me

I AM RAJESH MENON,A WRITER/FILM MAKER FROM KERALA.MY LATEST WORK IS A DOCUMENTARY ABOUT THE LEGENDARY WRITER AND FILM MAKER P.PADMARAJAN.NAMED "KADALKKAATTILORU DOOTH..."(ODE OF OCEAN) NOW GOING TO DIRECT A MOVIE,THE SCRIPT WORK IS OVER.IT WILL START ON 2011. http://www.youtube.com/watch?v=JGzC2XBJ2YA http://www.youtube.com/watch?v=B8ElpoFsajk

Thursday, September 15, 2011

ഓര്‍മ്മയ്ക്കായ്‌...

നീയെന്നില്‍ നഖക്ഷതമേല്‍പ്പിച്ചു
ഇനി കാണും വരെ മറക്കാതിരിക്കാന്‍
ഞാനും....
നിന്‍റെ മനസ്സില്‍....
മരണംവരെ മറക്കാതിരിക്കാന്‍ ....

Sunday, June 26, 2011

നാവികന്‍


ചുഴികളും മലരികളും നിറഞ്ഞ നിന്നിലൂടെ
ഭൂപടം കൈമോശംവന്നോരു നാവികനായ്‌
ദിശയറിയാതെ എനിക്കലയണം....

ബന്ധങ്ങള്‍

ബന്ധങ്ങള്‍ ബാദ്ധ്യതകളായാല്‍
കൊലപാതകത്തേക്കാളുത്തമം
ആത്മഹത്യയാണ് ...

കാമുകര്‍

കാമുകര്‍ അങ്ങിനെയാണ്
ആകാശം മുട്ടോളമുയര്‍ന്നു പടര്‍ന്ന്
തായ്‌വേരുകളാഴത്തിലേക്കാഴ്ത്തി
സ്മൃതിയുടെ ഭൂപടത്തില്‍
ചുവന്ന മഷിപോലെ
പടര്‍ന്നു പരന്ന്
ഓര്‍മ്മകള്‍ തന്‍ ദൃശ്യാദൃശ്യതയില്‍
ചിലന്തിവലകളായ്‌ അതിരുകള്‍ മറച്ച്
തണലായ്‌, ഇരുളായ്
വിരാചിക്കും അരയാലുകള്‍.

പ്രൊമിത്യൂസ്


എന്നിലെയഗ്നിയെ
ഞാനറിയാതെ മോഷ്ടിച്ചവന്‍ നീ ....


സിന്ദൂരം



കാമുകീ കാമിനീ സിന്ദൂരത്തില്‍
തെളിയുന്നു...
കണ്ണീരും പുഞ്ചിരിയും ...

കടല്‍


കരവെച്ചുകരയെടുക്കും കടല്‍
ഒതുങ്ങുന്നൊതോരോ ശംഖിലും...

പ്രതിധ്വനി


പ്രതിധ്വനി മന്ത്രിക്കുന്നത്
ഞാന്‍ നിന്നെയറിയുന്നു
എന്ന് മാത്രം


കണ്ണാടി


വിശ്വസിച്ചവരേ ചതിക്കൂ
എന്നറിഞ്ഞതില്‍പ്പിന്നെ
കണ്ണാടി നോക്കിയിട്ടില്ല ഞാന്‍


Sunday, May 29, 2011

My beloved....

If I fall in to sleep
before you leave
and still asleep
when you return
please leave beside me
a white paper with a blackpen
my beloved...
I want to write something about you...

മഹാനവമി

കുറിയ്ക്കുന്നു ഞാനീ മഹാനവമിയില്‍
ഭൂതതാളിലെ ചുവന്നമഷിയാല്‍
ഉയിരായ്‌ ജന്മം കൊണ്ട
ജ്വലിക്കുമെന്‍ മുറിവുകള്‍

എരിവുകളീ നാളില്‍
വരികളായ് തെളിയവേ
താരമായ്‌, പിന്നെ
മറവിയായ് തീരുമെന്നമ്മ

ഓര്‍മ്മകള്‍ മരവിതന്നാഴങ്ങള്‍
തേടുമീ നാളില്‍
കുറിയ്ക്കില്ല ഞാന്‍,നിന്‍ നാമവും
നീയാം മൌനവും....

Friday, May 20, 2011

രഹസ്യം

രഹസ്യം

ആരുടേയും രഹസ്യം അനാവരണം ചെയ്യരുത്
അന്നേരം അയാള്‍ നിങ്ങളില്‍ മരിച്ചുവീണെയ്ക്കാം
അതോടെ അയാള്‍ നിങ്ങളിലും
നിങ്ങളയാളിലും നടത്തിയിരുന്ന
ആദിരൂപ വേട്ടയാടല്‍ നിലയ്ച്ചേക്കാം
നിങ്ങള്‍ക്ക് ജഡം താങ്ങി
പെരുവഴികള്‍ മറന്ന്
ഊടുവഴികള്‍ താണ്ടി
ജീവിതാവസാനംവരെ
യാത്ര തുടരേണ്ടിയും വന്നേയ്ക്കാം
അതിനാല്‍ രഹസ്യം രഹാസ്യമാകാനനുവദിക്കുക.

നേര്

നേര്

നിന്നോടു ഞാന്‍ പറയാതെ
പറയാന്‍ മറന്നെന്നു നുണ പറഞ്ഞ വാക്കുകള്‍
പെറുക്കിയെടുത്തു നിനക്ക് സമ്മാനിച്ചാല്‍
നീയെനിക്കന്യയും ഞാന്‍ നിനക്കന്യനുമാകും...
ഉള്ളില്‍ തേങ്ങാതെ ചിരിക്കുന്ന നാം
ചിരിച്ചുകാട്ടാനഭ്യസിക്കേണ്ടി വരും.

നേര്

നേര്

നിന്നോടു ഞാന്‍ പറയാതെ
പറയാന്‍ മറന്നെന്നു നുണ പറഞ്ഞ വാക്കുകള്‍
പെറുക്കിയെടുത്തു നിനക്ക് സമ്മാനിച്ചാല്‍
നീയെനിക്കന്യയും ഞാന്‍ നിനക്കന്യനുമാകും...
ഉള്ളില്‍ തേങ്ങാതെ ചിരിക്കുന്ന നാം
ചിരിച്ചുകാട്ടാനഭ്യസിക്കേണ്ടി വരും.